Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ldf Candidate

വ​നി​താ സ്ഥാ​നാ​ർ​ഥി​ക്കു​നേ​രെ ല​ഹ​രി​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം; പോ​ലീ​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന വ​നി​താ സ്ഥാ​നാ​ർ​ഥി​യേ​യും കു​ടും​ബ​ത്തെ​യും ല​ഹ​രി​സം​ഘം ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ക​ഠി​നം​കു​ളം പു​തു​ക്കു​റി​ച്ചി നോ​ർ​ത്ത് വാ​ർ​ഡി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​യ്ഞ്ച​ലി​നും ഭ​ർ​ത്താ​വി​നും ബ​ന്ധു​ക്ക​ൾ​ക്കു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ശേ​ഷം ഭ​ർ​ത്താ​വു​മൊ​ത്ത് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഇ​വ​രു​ടെ വീ​ടി​നു മു​ന്നി​ൽ നാ​ലം​ഗ സം​ഘം ബ​ഹ​ളം​വ​ച്ചു. എ​യ്ഞ്ച​ൽ ഇ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഏ​യ്ഞ്ച​ലും ഭ​ർ​ത്താ​വും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

ക​ഠി​നം​കു​ളം പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും സം​ഘം ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. പോ​ലീ​സ് പോ​യ ശേ​ഷം കൂ​ടു​ത​ൽ ആ​ളു​ക​ളെ​ത്തി വീ​ടും വാ​ഹ​ന​ങ്ങ​ളും അ​ടി​ച്ച് ത​ക​ർ​ത്തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

Latest News

Up